Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sir David Beckham

സ​​ര്‍ ഡേ​​വി​​ഡ് ബെ​​ക്കാം

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് മു​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ഡേ​​വി​​ഡ് ബെ​​ക്കാം വി​​ന്‍​ഡ്‌​​സ​​ര്‍ കാ​​സി​​ലില്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ചാ​​ള്‍​സ് രാ​​ജാ​​വി​​ല്‍​നി​​ന്ന് നൈ​​റ്റ്പ​​ദ​​വി ഏ​​റ്റു​​വാ​​ങ്ങി.

ഈ ​​വ​​ര്‍​ഷം ജൂ​​ണി​​ലാ​​ണ് ബെ​​ക്കാ​​മി​​നു നൈ​​റ്റ് പ​​ദ​​വി ന​​ല്‍​കു​​മെ​​ന്ന് ചാ​​ള്‍​സ് രാ​​ജാ​​വ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. ബ്രി​​ട്ട​​നി​​ലെ പ​​ര​​മോ​​ന്ന​​ത പ​​ദ​​വി സ്വീ​​ക​​രി​​ച്ച​​തോ​​ടെ സ​​ര്‍ ഡേ​​വി​​ഡ് ബെ​​ക്കാം എ​​ന്ന​​താ​​യി​​രി​​ക്കും മു​​ന്‍ ഇം​​ഗ്ലീ​​ഷ് താ​​ര​​ത്തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക നാ​​മം.

50കാ​​ര​​നാ​​യ ബെ​​ക്കാം മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ലൂ​​ടെ​​യാ​​ണ് പ്ര​​ഫ​​ഷ​​ണ​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ക​​രി​​യ​​ര്‍ ആ​​രം​​ഭി​​ച്ച​​ത്. പി​​എ​​സ്ജി, റ​​യ​​ല്‍ മാ​​ഡ്രി​​ഡ്, എ​​സി മി​​ലാ​​ന്‍, ലോ​​സ് ആ​​ഞ്ച​​ല​​സ് ഗാ​​ല​​ക്‌​​സി ടീ​​മു​​ക​​ള്‍​ക്കാ​​യി ക​​ളി​​ച്ചു.

ഇം​​ഗ്ല​​ണ്ടി​​നാ​​യി 1996 മു​​ത​​ല്‍ 2009വ​​രെ​​യാ​​യി 115 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഇ​​റ​​ങ്ങി, 17 ഗോ​​ള്‍ നേ​​ടി. അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്ന അ​​മേ​​രി​​ക്ക​​ന്‍ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ സ​​ഹ ഉ​​ട​​മ​​യാ​​ണ് ബെ​​ക്കാം.

Latest News

Corehub Up